പൊന്നാനി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ സ്വന്തം ഇടവക ദേവാലയത്തിൽ ആദരിച്ചു.
തൃശൂർ അതിരൂപത പൊന്നാനി ഇടവകാംഗമായ വിന്‍സിയെ ഇന്നലെ ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക ദേവാലയത്തിൽവെച്ച് ആദരിക്കുകയായിരിന്നു. പൊന്നാനി സെന്റ് ആന്റണിസ് ഇടവക വികാരി ഫാ. ടോണി വാഴപ്പിള്ളിയും, ഇടവകയിലെ കൈകാരൻമാരും, സമർപ്പിതസമൂഹവും, മതബോധന അദ്ധ്യാപകരും, ഇടവക ജനങ്ങളും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസിനെ ആദരിക്കാൻ പള്ളിയിലുണ്ടായിരുന്നു.
വിൻസിയുടെ മാതാപിതാകളോട് കൂടെയാണ് ലഭിച്ച അവാർഡിന് ദൈവത്തോട് നന്ദി പറയാൻ ഇടവക ദേവാലയത്തിൽ വിൻസി എത്തിച്ചേര്‍ന്നത്. തന്നെ പ്രാർത്ഥനയിലും, കലാ രംഗത്തും ഒരേപോലെ വളർത്തിയത് പൊന്നാനി ഇടവക പള്ളിയാണെന്നും, ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും പരിശുദ്ധ അമ്മയെ കൂട്ട് പിടിച്ചാണ് ജീവിച്ചിട്ടുള്ളതെന്നും വിൻസി പറഞ്ഞു. ജീവിതത്തിൽ വ്യക്തിപരമായ പ്രാർത്ഥന മുടക്കാറില്ലയെന്നും, എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുർബാനയിലും പങ്കുകൊള്ളാറുണ്ടെന്നും വിൻസി പറഞ്ഞു.
വളർന്ന് വരുന്ന യുവതലമുറയ്ക്ക് വിൻസി മാതൃകയാണെന്നും, അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ മികച്ചതാണന്നും, വടക്കേ ഇന്ത്യയിൽ രക്തസാക്ഷിയായ സി. റാണി മരിയയെ അവതരിപ്പിച്ചത് മികച്ചതായിരുന്നുവെന്നും ഇടവകവികാരി ഫാ. ടോണി വാഴപ്പിള്ളി പറഞ്ഞു. ഇടവകയെ പ്രതിനിധീകരിച്ച് കൈക്കാരന്മാരായ ബേബി പുളിന്തറയും ജോയ് മഞ്ഞിലായും മദർ സുപ്പീരിയർ വിജയ ടോംസ്, പ്രിൻസിപ്പാൾ സിസ്റ്റർ ലില്ലി മരിയായും ജോസഫ് താഴത്തു വീട്ടിൽ, അഡ്വ. ജോസഫ്, കൊച്ചുമേരി എന്നിവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision