ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി.
കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്റുകള്‍ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യാന്‍ തുടങ്ങിയത്. മണിപ്പൂരിലെ ക്രൂരകൃത്യത്തെ അപലപിച്ചും രാജ്യത്തിന്റെ അതിദയനീയ സ്ഥിതി വിവരിച്ചുക്കൊണ്ടും അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് ‘പ്രവാചകശബ്ദം ‘ ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു.
ഫേസ്ബുക്കില്‍ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റ് മണിക്കൂറുകള്‍ക്കുളില്‍ വൈറലായി മാറിയിരിന്നു. മൂവായിരത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ആറ് ലക്ഷത്തോളം ആളുകളിലേക്ക് എത്തിയിരിന്നു. എന്നാല്‍ ഇന്ന്‍ രാവിലെ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തുക്കൊണ്ടുള്ള അറിയിപ്പ് ഫേസ്ബുക്കില്‍ നിന്നു ലഭിക്കുകയായിരിന്നു.
വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. തങ്ങളുടെ ഭരണത്തിന് കീഴില്‍ രാജ്യത്തു നടക്കുന്ന ക്രൂര സംഭവങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നു ഉറപ്പായതോടെ വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവരികയായിരിന്നു. നിയമ നടപടി വരെയുണ്ടാകുമെന്ന ഭീഷണിയും കേന്ദ്രം മുഴക്കി. ഇതിന് പിന്നാലെ നിരവധി പേജുകളില്‍ നിന്നാണ് വീഡിയോ നീക്കം ചെയ്തു അക്കൌണ്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എന്നാല്‍ വീഡിയോ കൂടാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന വിവിധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്യാന്‍ തുടങ്ങിയതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് അവ്യക്തമാക്കിയാണ് ‘പ്രവാചകശബ്ദം’ വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ ഇത് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെ കേന്ദ്രത്തിന്റെ സമ്മര്‍ദ്ധ ഫലമായി നീക്കം ചെയ്ത പോസ്റ്റുകളുടെ കൂട്ടത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരിന്നു. ഇന്നലെ പ്രമുഖ നടന്‍ സുരാജ് വെഞ്ഞാറമൂട് മണിപ്പൂര്‍ സംഭവത്തെ അപലപിച്ചുക്കൊണ്ട് പങ്കുവെച്ച കുറിപ്പും ഫേസ്ബുക്ക് ഒഴിവാക്കിയിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision