കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തിൽ നാശം വിതച്ച മിൻഡോറോ ദ്വീപിലെ സമൂഹങ്ങളെ സഹായിക്കാൻ കാരിത്താസ് പോലുള്ള നിരവധി സംഘടനകളും സിവിൽ സൊസൈറ്റി സമൂഹങ്ങളും ദേശീയ ഫോറമായ എക്കോ കൺവെർജൻസിൽ ഒത്തുകൂടി.
കഴിഞ്ഞഫെബ്രുവരി 28ന് കിഴക്കൻ മിണ്ടോറോ പ്രവിശ്യയിലെ നൗ നഗരത്തിന് സമീപം എം ടി പ്രിൻസസ് എന്ന ടാങ്കർ എഞ്ചിൻ തകരാർ മൂലം മുങ്ങിയിരുന്നു. വ്യവസായിക എണ്ണയുടെ ചോർച്ചയ്ക്ക് കാരണമാക്കിയ ഈ അപകടം വലിയ കറുത്ത പാട സൃഷ്ടിച്ചു കൊണ്ട് കടലിനെ മൂടി പാരിസ്ഥിതി സംവിധാനത്തിനും കടലിലെ ജൈവവൈവിധ്യത്തിനും വലിയ അപകടം വരുത്തുകയും ചെയ്തു. ഇന്നും ആ ദുരന്തത്തിന്റെ കനത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന അവിടെ താമസിക്കുന്നവരുടെ ആരോഗ്യവും അപകടത്തിലാണ്.
ഈ പശ്ചാത്തലത്തിൽ ഇപ്പോൾ കൺവേർജൻസ് ഫോറം സമാഹരിക്കുന്ന ഫണ്ട് ദുരിതബാധിതരായ ജനങ്ങളുടെയും പ്രത്യേകിച്ച് അവരുടെ പ്രവർത്തനവും അതിജീവനവും വിട്ടുവീഴ്ച ചെയ്യുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും മെണ്ടോറോയിലെ ദുരിതാശ്വാസ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision