ഈ വർഷം കുറഞ്ഞത് 289 കുട്ടികളെങ്കിലും വടക്കേ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള അപകടകരമായ മധ്യ മെഡിറ്ററേനിയൻ കുടിയേറ്റ പാത മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് വ്യക്തമാക്കി.
2018 മുതൽ, മധ്യ മെഡിറ്ററേനിയൻ കുടിയേറ്റ പാത കടക്കാൻശ്രമിക്കുന്നതിനിടെ ഏകദേശം 1,500 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് കണക്കാക്കുന്നു. കുടിയേറ്റക്കാർക്കായുള്ള അന്തർദേശിയ സംഘടനയുടെ കാണാതായ കുടിയേറ്റക്കാർ എന്ന പ്രോജക്‌റ്റിൽ നിന്നുള്ള കണക്കനുസരിച്ച്, ഈ പാതയിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവർ 8,274 പേരാണ്. കഴിഞ്ഞ മാസങ്ങളിൽ മെഡിറ്ററേനിയൻ, പശ്ചിമാഫ്രിക്കയിൽ നിന്നുള്ള അറ്റ്ലാന്റിക് റൂട്ടുകൾ, ഗ്രീസിന്റെ തീരം, സ്പാനിഷ് കാനറി ദ്വീപുകൾ എന്നിവിടങ്ങളിലുണ്ടായ ദുരന്തങ്ങൾ ഉൾപ്പെടെ മധ്യ മെഡിറ്ററേനിയൻ കടക്കുന്നതിനിടയിലെ പല കപ്പൽ തകർച്ചകളുമുണ്ടായിട്ടുണ്ട്. ഈ പാതയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision