എഐ ക്യാമറ ഇടപാടിൽ നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി. ഇനിയൊരു കോടതി വിധി വരുന്നത് വരെ കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകരുതെന്നാണ് കോടതി നിർദ്ദേശം. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അതിനുള്ളിൽ സർക്കാർ എതിർ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ക്യാമറ ഇടപാടിൽ അഴിമതിയുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision