ബാലവേല വിരുദ്ധ ദിനാചരണം ജൂൺ 12-ന് 

Date:

7-നും 17-നും മദ്ധ്യേ പ്രായമുള്ള 16 കോടി ബാലവേലക്കാർ ലോകത്തിൽ.

“ലോകത്തിൽ കിശോര തൊഴിലാളികളുടെ എണ്ണം 16 കോടിയാണെന്ന് കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ-Save the Children) എന്ന സംഘടന വെളിപ്പെടുത്തുന്നു.

അനുവർഷം ജൂൺ 12-ന് ബാലവേല വിരുദ്ധദിനം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് ഈ സംഘടന ഈ വിവരം നല്കിയത്.

ഇക്കൊല്ലം ആചരിക്കപ്പെടുന്നത് ഇരുപത്തിരണ്ടാം ബാലവേലവിരുദ്ധ ദിനമാണ്. 7-നും 17-നും മദ്ധ്യേ പ്രായമുള്ളവരാണ് ഈ 16 കോടി കുട്ടികൾ എന്ന് സേവ് ദ ചിൽറൻ വ്യക്തമാക്കുന്നു. ഇവരിൽ ഏതാണ്ട് പകുതിയോടടുത്ത് അതായത് 7 കോടി 90 ലക്ഷവും ആരോഗ്യപരവും മാനസികവും ധാർമ്മികവുമായ വളർച്ചയെ സംബന്ധിച്ച് അപകടകരങ്ങളായ മേഖലകളിലാണ് തൊഴിലിലേർപ്പെട്ടിരിക്കുന്നതെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചുള്ള ഉടമ്പടിയും അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ ഉടമ്പടിയും ലോകത്തിലെ മിക്ക രാജ്യങ്ങളും ഒപ്പുവച്ച് സ്ഥിരികരിച്ചിട്ടുണ്ടെങ്കിലും ബാലവേല ഇപ്പോഴും വ്യാപകമാണ്. ആകയാൽ ഇതിനെതിരെ സംഘാതമായ പരിശ്രമം ആവശ്യമാണെന്ന് സേവ് ദ ചിൽറൻ പറയുന്നു.

സാമ്പത്തിക ചൂഷണത്തിലും അപകടകരങ്ങളായ തൊഴിലുകളിലും വിദ്യഭ്യാസ നിഷേധസാദ്ധ്യതകളിലും ആരോഗ്യവും മാനസികവും ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹ്യവുമായ അവസ്ഥ അപകടപ്പെടുത്തപ്പെടുന്നതിലും നിന്ന് സംരക്ഷിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശത്തിൻറെ ധ്വംസനമാണ് ബാലേവലയെന്നും ഈ സംഘടന വ്യക്തമാക്കുന്നു.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാരീസിലെ മനുഷ്യ മൃഗശാലയും അടിമ കച്ചവടവും; ചർച്ചയായി ഫോട്ടോഗ്രാഫ്

മനുഷ്യൻ അവന്റെ ഏറ്റവും വികൃതമായ മുഖം കാണിച്ച സന്ദർഭങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. അവയിൽ...

തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ദേശീയ തലത്തിൽ അഭിമാനമായി മാറിയ താരം

മലയാളികളുടെ അഭിമാന താരം സഞ്‌ജു സാംസണ് ഇന്ന് 30-ാം പിറന്നാള്‍. ബിസിസിഐയും...

കേരളഹോട്ടൽ ആൻ്റ് റെസ്റ്റോറൻറ് അസോസിയേഷൻ പാലാ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ നടക്കും

പാലാ യൂണിറ്റ് പ്രസിഡണ്ട് ബിജോയി വി ജോർജ്, പാലാ യൂണിറ്റ് സെക്രട്ടറി...

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു

മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ...