വത്തിക്കാന്‍ സിറ്റി: ഉദര ശസ്ത്രക്രിയയെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്തുടനീളം പാപ്പയെ ചികിത്സിച്ച റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അതേ മുറിയില്‍ ഫ്രാന്‍സിസ് പാപ്പ വിശ്രമം തുടരുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1981-ൽ വധശ്രമത്തിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും 1992-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായതിന് ശേഷവും നിരവധി തവണ ആശുപത്രി ചികിത്സകളിൽ ജോൺ പോൾ രണ്ടാമൻ പാപ്പ താമസിച്ച അതേ മുറിയാണിത്. വിശാലമായ പോളിക്ലിനിക്കിന്റെ പത്താം നിലയിലാണ് പാപ്പയ്ക്കായി ചികിത്സ നീക്കിവച്ചിരിക്കുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പ വിശ്രമത്തിലാണെന്നും സ്വഭാവികമായി ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision