.പാലാ: നാടിന് ആവശ്യമായ തെല്ലാം ഉൽപാദിപ്പിക്കുന്ന അദ്ധ്വാനശീലരായ കർഷകരാണ് നാടിന്റെ നിലനിൽപിന് അടിസ്ഥാനമെന്ന് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൃഷി സംസ്കാരത്തിന്റെ വിത്തുകൾ ജനഹൃദയങ്ങളിൽ നിക്ഷേപിക്കാനാവണമെന്നും പിതാവ് പറഞ്ഞു. മണ്ണ് ഏറ്റവും പ്രിയപ്പെട്ടതാണന്നും മണ്ണിൽ നിന്നു മാറി നിൽക്കുന്ന പ്രവണത യുവ തലമുറയിൽ വർദ്ധിച്ചു വരുന്നതായും ഇതിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്രീയ കൃഷിമുറകളും സാങ്കേതിക വിദ്യകളും കാർഷിക രംഗത്ത് ഉറപ്പുവരുത്തണമെന്നും ബിഷപ്പ് പറഞ്ഞു. മനുഷ്യ ജീവനിലും വലിയ വില വന്യമൃഗങ്ങൾക്കു കൽപ്പിത നിയമ ഭരണ സംവിധാനങ്ങൾ തിരുത്തപ്പെടേണ്ടതാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് അനുവദിച്ച പാലാ സാൻ തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ ആരംഭിച്ച അഗ്രിമ സെൻട്രൽ നഴ്സറിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഗ്രിമ സെൻട്രൽ നഴ്സറിയുടെ വിപണനോദ്ഘാടനം മാണി സി കാപ്പൻ MLA നിർവ്വഹിച്ചു.
വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് കണിയോടിക്കൽ ,മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷാജു വി. തുരുത്തൻ , കൗൺസിലർ ഷീ ബാ ജിയോ, പി.എസ്.ഡബ്ലൂ. എസ്. ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ , ഫാ.ജോസ് മുത്തനാട്ട്, സിബി കണിയാംപടി, ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. ഫാ.ജോർജ് വടക്കേതൊട്ടി, ഫാ.ജോസഫ് താഴത്തു വരിക്കയിൽ , വിമൽ ജോണി, പി.വി.ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, സാജു വടക്കൻ , ഷീബാ ബെന്നി, മേർലി ജയിംസ്, ക്ലാരീസ് ചെറിയാൻ, സൗമ്യാ ജയിംസ് , വിജയ്ഹരി ഹരൻ ,മാനുവൽ ആലാനി, ജോയി മടിയ്ക്കാങ്കൽ, സാജു വടക്കേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision