ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ ചുമത്തിയിരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ കേസുകൾ യു.എസ് കോടതി തള്ളി. ന്യൂയോർക്കിലെ ബ്രൂക്‌ലിൻ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ് ഗരാഫുയിസ് ആണ് കേസ് തള്ളിക്കൊണ്ടുള്ള ഉത്തരവിട്ടത്.
ഇന്ത്യയിൽ സോളാർ പ്ലാന്റുകളുടെ കരാറുകൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്നും, കമ്പനിയുടെ അഴിമതി വിരുദ്ധ നയങ്ങളെക്കുറിച്ച് യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നുമായിരുന്നു ആരോപണം. എന്നാൽ, അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസ് ഇനി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യു.എസ് നീതിന്യായ വകുപ്പ് (DOJ) കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ജഡ്ജി കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചത്.















