വൈദികന്റെ പേരിൽ വ്യാജ പോസ്റ്റ്: പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി

Date:

തലശ്ശേരി: കർണാടകയിലെ വിജയം മുസ്ലീം വർഗീയതയുടെ വിജയമാണെന്നും ക്രൈസ്തവർ അരക്ഷിതരാകുമെന്നുമെന്ന ആമുഖത്തോടെ വൈദികന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റില്‍ നിയമ നടപടിക്കു ഒരുങ്ങുന്നു. തലശ്ശേരി അതിരൂപതയിലെ വൈദികനും പ്രഭാഷകനുമായ ഫാ.ടോം ഓലിക്കരോട്ടിന്റെ പേരിലാണ് വ്യാജ പോസ്റ്ററുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നത്. പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും താൻ അത്തരത്തിൽ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് ഫാ. ടോം ഓലിക്കരോട്ട് വ്യക്തമാക്കി.

തന്നെ മനപൂർവ്വം അപകീർത്തിപ്പെടുത്തുവാനും കത്തോലിക്ക സഭയുടെയും വൈദികരുടെയും പേരുപയോഗിച്ച് സമൂഹത്തിൽ വർഗീയത പടർത്താനുമുള്ള ചിലരുടെ കുത്സിത ശ്രമമാണ് ഇതിനു പിന്നിലെന്നും ഫാ. ഓലിക്കരോട്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ വോയ്സ് എന്ന ലേബലിൽ വിവിധ ഫേസ്ബുക്ക് പേജുകളിൽ തന്റെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫാ. ടോം ഓലിക്കരോട്ട് അറിയിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...