പ്രഭാത വാർത്തകൾ

Date:

 🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
മെയ് 13, 2023 ശനി 1198 മേടം 29

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j

വാർത്തകൾ

🗞🏵 ക്രിസ്ത്യൻ സഭകളുടെ ആത്മീയ കൂട്ടായ്മയുടെ അടയാളമായി കത്തോലിക്ക സഭയുടെ രക്തസാക്ഷിത്വ പട്ടികയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്സ് രക്തസാക്ഷികളെ ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോപ്റ്റിക്ക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം.

🗞🏵 കർണാടകയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്  രാവിലെ എട്ടിന് ആരംഭിക്കും. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ആദ്യമണിക്കൂറുകളിൽത്തന്നെ കാറ്റ് ആർക്ക് അനുകൂലമാണെന്ന് അറിയാനാകും. ഉച്ചയാകുമ്പോഴേക്കും ചിത്രം വ്യക്തമാകും.

🗞🏵 രാജ്യം 5ജി-യിലേക്ക് കുതിക്കുന്ന വേഗത്തിലാകും ഇനി മൊബൈൽ നിരക്കുകളും വർധിക്കുന്നത്. സമീപകാലത്തെ നിരക്കുവർധനയ്ക്കു പിന്നാലെ രാജ്യത്തെ മുൻനിര ടെലികോം സേവന ടെലികോം സേവനദാതാക്കൾ വീണ്ടും മൊബൈൽ നിരക്കുകൾ കൂട്ടാനൊരുങ്ങുകയാണ്.

🗞🏵 കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നുംവന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്‌റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല.

🗞🏵 സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു.

🗞🏵 കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഏ​പ്രി​ല്‍ മാ​സ​ത്തെ ശ​മ്പ​ള​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ പ​ണം അ​നു​വ​ദി​ച്ചു. ര​ണ്ടാം​ഗ​ഡു ശ​മ്പ​ള​ത്തി​നാ​യി 30 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. മു​ഴു​വ​ന്‍ ശ​മ്പ​ള​വും അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.
 
🗞🏵 അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ മ​റ്റ് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഖാ​ൻ ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല.

🗞🏵 ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​നു​ള്ളി​ൽ ശി​വ​ലിം​ഗം ക​ണ്ടെ​ത്തി​യെ​ന്ന വാ​ദം ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക്(​എ​എ​സ്ഐ) അ​നു​മ​തി ന​ൽ​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. ശി​വ​ലിം​ഗം ഉ​ണ്ടെ​ന്ന വാ​ദം സ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​ൻ മ​സ്ജി​ദി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.
 
🗞🏵 സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി. രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം.

🗞🏵 കൊട്ടാരക്കര ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികള്‍ കിടന്ന സെല്ലില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായ തടിയന്റവിട നസീറും പരമ്പര കൊലപാതകി റിപ്പറും കിടന്ന സെല്ലിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്.ഡോ. വന്ദനയെ കുത്തിക്കൊന്നത് താന്‍ ഓര്‍ക്കുന്നില്ലെന്നാണ് സന്ദീപിന്റെ മറുപടി. തന്നെ ചിലര്‍ ചേര്‍ന്ന് ഉപദ്രവിച്ചപ്പോള്‍ താന്‍ തിരിച്ച് ആക്രമിച്ചെന്നേയുള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്.

🗞🏵 നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് ആക്ഷേപിച്ച് എം.എം മണി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട് കൂറില്ലെന്നും നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണെന്നും അതിര്‍ത്തിയിലെ തമിഴ്‌നാടിന്റെ കടന്നു കയറ്റം തടയാന്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയില്‍ ആണ് പരാമര്‍ശം.

🗞🏵 പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകി കേന്ദ്ര സർക്കാർ. മൂന്ന് കോടിയിലധികം ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. വാട്ടർ കണക്ഷൻ, ശൗചാലയം, വൈദ്യുതി കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.

🗞🏵 രാജ്യത്തെ അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ സംവരണം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും, ലെവൽ രണ്ടിൽ 5 ശതമാനവുമാണ് ജോലി സംവരണം ഏർപ്പെടുത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, ശാരീരിക ക്ഷമത പരിശോധനയിലും പ്രായ നിബന്ധനയിലും ഇളവുകൾ നൽകുന്നതാണ്. ആദ്യ ബാച്ചിന് അഞ്ച് വർഷവും തുടർന്നുള്ള ബാച്ചുകൾക്ക് 3 വർഷവുമാണ് പ്രായത്തിൽ ഇളവ് നൽകുക.
 
🗞🏵 സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ച മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. എന്തുകൊണ്ടാണ് കേരള സ്റ്റോറി ബംഗാളിൽ റിലീസ് ചെയ്യാത്തതെന്ന് ചോദിച്ച സുപ്രീം കോടതി, ഇതാണോ കലാസ്വാതന്ത്ര്യമെന്നും സർക്കാരിനോട് ചോദിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ എന്തുകൊണ്ട് ബംഗാളിൽ മാത്രം വിലക്ക് ഏർപ്പെടുത്തി എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പശ്ചിമ ബംഗാൾ വ്യത്യസ്തമല്ല എന്നും കോടതി നിരീക്ഷിച്ചു.

🗞🏵 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്ത ഗോ ഫസ്റ്റ് പുതിയ നീക്കവുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 24- നകം സർവീസുകൾ പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുക. ആകെ 23 സർവീസുകളാണ് പുനരാരംഭിക്കാൻ സാധ്യത.
 
🗞🏵 അനധികൃതമായി ഇ-ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്ന സോഫ്റ്റ്‌വെയറുകൾ കണ്ടുകെട്ടി ഇന്ത്യൻ റെയിൽവേ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോവിഡ്- എക്സ് കോവിഡ് 19, ആംസ്ബാക്ക്, ബ്ലാക്ക് ടൈഗർ, റെഡ്- മിർച്ചി, റിയൽ മാംഗോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ടിക്കറ്റ് വിൽപ്പന നടത്തുന്നതായി റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. ഇതോടെ, 42 ഓളം സോഫ്റ്റ്‌വെയറുകളാണ് നിരോധിച്ചിരിക്കുന്നത്.

🗞🏵 ‘ദ കേരള സ്റ്റോറി’യുടെ വരുമാനം 80 കോടി കവിഞ്ഞതായി സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. ലോകമൊട്ടാകെ മുപ്പത്തിയേഴോളം രാജ്യങ്ങളില്‍ ചിത്രം ഉടനെ റിലീസിനെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

🗞🏵 നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാംഖഡെ. കേസില്‍ ആര്യന്‍ ഖാൻ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തതും വാംഖഡെയായിരുന്നു.

🗞🏵 ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന സ്വന്തം കാമുകിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം ഒമ്പതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

🗞🏵 കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറിലിട്ട് കാമുകന്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി.
ത്രിപുരയിലാണ് ഡല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായ സംഭവം നടന്നത്. പെണ്‍കുട്ടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

🗞🏵 രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 40 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള ല​ഹ​രി​മ​രു​ന്നു​മാ‌​യി യു​വാ​വ് പി​ടി​യി​ൽ. മാ​ലി​ദ്വീ​പ് സ്വ​ദേ​ശി​യാ​യ യൂ​സ​ഫ് ഫൗ​ദ് ആ​ണ് പി​ടി​യി​ലാ‌​യ​ത്.മാ​ലി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 325.5 ഗ്രാം ​ആം​ഫെ​റ്റ​മി​ൻ ല​ഹ​രി​മ​രു​ന്ന് ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് പി​ടി​കൂ​ടി. ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 32 ല​ഹ​രി പാ​ക്ക​റ്റു​ക​ളാ​ണ് സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി​യ​ത്.

🗞🏵 മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവിനെയാണ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കസ്റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് വരികയാണ്. നീല നിറത്തിലുള്ള പൾസർ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
 
🗞🏵 മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തിലെ രണ്ടുപേർ അറസ്റ്റിൽ. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ ഹാ​ഷിം മ​ൻ​സി​ലി​ൽ എ​ൻ. മു​ഹ​മ്മ​ദ് ഷാ​ൻ (23), നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ച​മ്പോ​ളി​ൽ വ​ട​ക്ക​തി​ൽ എ​സ്. വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.

🗞🏵 റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യിനി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ​ത്ത​ര കി​ലോ തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. റെ​യി​ൽ​വേ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആയിരുന്നു പരിശോധന.  മം​ഗ​ലാ​പു​രം-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗി​ൽ അ​ഞ്ച് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു കഞ്ചാവ്.
 
🗞🏵 പ​ത്താം​ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ധ്യാ​പ​ക​ന​ട​ക്കം ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​പ്പൂ​രി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​നും പ​ട്ടി​ശ്ശേ​രി സ്വ​ദേ​ശി​യു​മാ​യ മു​ബ​ഷീ​ര്‍ (23), സ​ഹാ​യി എ​റ​വ​ക്കാ​ട് സ്വ​ദേ​ശി ഷ​ബി​ലാ​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

🗞🏵 ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🗞🏵 കൊല്ലം നീണ്ടകരയിൽ ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിർമ്മാണത്തൊഴിലാളികളാണ്.

🗞🏵 തിരുവനന്തപുരത്ത് പോലീസ് രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പതിനഞ്ച് വയസ്സുകാരൻ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി കുട്ടി മുറിവേൽപ്പിച്ചു. ലഹരിക്കടിമയായ വിദ്യാർത്ഥിയെ അമ്മ തന്നെയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.ചേംബറിന് പുറത്ത് നിന്നിരുന്ന പോലീസുകാർ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

🗞🏵 വേ​ഗ​പ​രി​ധി ലം​ഘി​ച്ച് കാ​റോ​ടി​ച്ച കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പ് റ​വ. ജ​സ്റ്റി​ൻ വെ​ൽ​ബി​ക്ക് 500 പൗ​ണ്ട് പി​ഴ വി​ധി​ച്ച് ല​ണ്ട​ൻ ട്രാ​ഫി​ക് പോ​ലീ​സ്. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബി​ഷ​പ്പ് പി​ഴ ഒ​ടു​ക്കാ​മെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. 2022 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഈ​യി​ടെ​യാ​ണ് പി​ഴ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. 20 എം​പി​എ​ച്ച് വേ​ഗ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ല​ണ്ട​ൻ ന​ഗ​ര​ത്തി​ലെ ആ​ൽ​ബെ​ർ​ട്ട് എം​ബാ​ങ്ക്മെ​ന്‍റ് മേ​ഖ​ല​യി​ൽ വ​ച്ച് ബി​ഷ​പ്പി​ന്‍റെ കാ​ർ 25 എം​പി​എ​ച്ച് സ്പീ​ഡി​ൽ സ​ഞ്ച​രി​ച്ചെ​ന്ന് ട്രാ​ഫി​ക് കാ​മ​റ ക​ണ്ടെ​ത്തി​യി​രു​ന്നു.

🗞🏵 മൂന്നു വൈദികര്‍ക്കും, ഒരു ഡീക്കനും സഭാ നിയമാനുസൃതമല്ലാതെ തിരുപ്പട്ടം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ചൈനയിലെ ഷുവാന്‍ഹുവാ രൂപതാ വികാരി ജനറാള്‍ മോണ്‍. സിമോണ്‍ സാങ്ങ് ജിയാന്‍ലിനിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ. അദ്ദേഹത്തിന്റെ 90 വയസ്സുള്ള അമ്മയുടെ ഗുരുതരമായ രോഗാവസ്ഥയും, മാനുഷികതയും പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ കീഴിലുള്ള ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഭാ നിയമം ലംഘിച്ച് ഷുവാന്‍ഹുവാ രൂപതയിലെ ഷിജാഷുവാങ് പട്ടണത്തിലെ ദേവാലയത്തില്‍വെച്ച് ഷാങ്ജികോ രൂപതക്ക് വേണ്ടി മൂന്ന്‍ പുരോഹിതര്‍ക്കും, ഒരു ഡീക്കനും തിരുപ്പട്ടം നൽകിയതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് തടവു ശിക്ഷ എന്നാണ് റിപ്പോര്‍ട്ട്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...