മോൺഡിവീഡിയോ: തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയിലെ സഭയുടെ പിതാവായി അറിയപ്പെടുന്ന ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയില്‍. രാജ്യത്തെ ആദ്യത്തെ മെത്രാനായ ബിഷപ്പ് ജസീന്തോയെ മെയ് ആറാം തീയതിയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ ഡിസംബർ മാസമാണ് ബിഷപ്പ് ജസീന്തോയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. പാപ്പയുടെ പ്രതിനിധിയായി എത്തിയ ബ്രസീലിയയിൽ നിന്നുള്ള കർദ്ദിനാൾ പോളോ കോസ്റ്റ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നൽകി. രാജ്യത്തെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് ആയിരുന്നതിനാൽ വലിയ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കപ്പെട്ടത്.
രണ്ട് കർദ്ദിനാളുമാരും, ഏതാനും മെത്രാന്മാരും സഹകാർമികരായിരുന്നു. രാജ്യത്തെ പ്രശസ്ത ഫുട്ബോൾ സ്റ്റേഡിയമായ സെന്റിനാരിയോയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖരെ കൂടാതെ മഴയെ അവഗണിച്ച് പതിനയ്യായിരത്തോളം വിശ്വാസികളും പങ്കെടുത്തു. ജീവിക്കുന്ന വിശ്വാസത്തിന്റെ ഉദാഹരണമായിരുന്നു ബിഷപ്പ് ജസീന്തോയെന്ന് തന്റെ സന്ദേശത്തിൽ കർദ്ദിനാൾ പോളോ കോസ്റ്റ പറഞ്ഞു. അദ്ദേഹത്തെപ്പോലെ ജീവിക്കാനാണ് കത്തോലിക്കാ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision