അരുവിത്തുറയിൽ പുതുവസന്തം: മാർ മാത്യു അറയ്ക്കൽ

Date:

അരുവിത്തുറ: അരുവിത്തുറ ഇടവകയിൽ പുതുവസന്തമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. അരുവിത്തുറ ഇടവകയുടെ നവീകരണത്തിനായി മുന്നോട്ടുവച്ചിരിക്കുന്ന സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക പദ്ധതിയായ സഹദാ കർമ്മ പരിപാടികളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുക യായിരുന്നു മാർ മാത്യൂ അറയ്ക്കൽ. സഹദാ കർമ്മ പരിപാടികൾ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടു മണിക്കുള്ള വി.കുർബാനയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനം. സഹദാ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും 200 ഓളം പരിപാടികളാണ് സംഘടിപ്പിച്ചത്

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. പോൾ നടുവിലേടം, ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, ജയ്സൺ കൊട്ടുകാപ്പള്ളി കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.

CAPTION

അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സഹദാ കർമ്മ പരിപാടികളുടെ മൂന്നാം ഘട്ട ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിക്കുന്നു. സിസ്റ്റർ ജോസി കല്ലറങ്ങാട്ട്, വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, ജയ്സൺ കൊട്ടുകാപ്പള്ളി, പി.സി. ജോർജ്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. ഡിറ്റോ തോട്ടത്തിൽ, ഡോ. റെജി വർഗീസ് മേക്കാടൻ, ഫാ. ആന്റണി തോണക്കര, ഫാ. ബിജു കുന്നക്കാട്ട് തുടങ്ങിയവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...