മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം. മുണ്ടക്കൈ ചൂരൽമല പുനരധിവാസ അവലോകന യോഗത്തിലാണ് തീരുമാനമായത്. ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കാനും മന്ത്രി ടി സിദ്ദിഖിന്റെ നേത്യത്വത്തിൽ
തീരുമാനമായി. ആദിവാസികളായ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് മാതൃകയിൽ അല്ലാതെ അവരുടെ ശൈലിക്ക് അനുസരിച്ചുള്ള വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ടൗൺഷിപ്പ് ഒക്ടോബറിൽ തന്നെ പൂർത്തികരിക്കും എന്ന് തന്നെയാണ് ഊരാളുങ്കൽ ഇപ്പോഴും
അറിയിച്ചിരിക്കുന്നത്. മുൻ സർക്കാരിന് വാഗ്ദാനം ചെയ്ത പോലെ 410 വീടുകളും കൈമാറാൻ ആയിട്ടില്ല.ദുരന്തം ഏറ്റുവാങ്ങിയ കൂടുതൽ ആളുകൾക്ക് ടൗൺഷിപ്പിൽ വീട് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്.















