തലപ്പലം ഗ്രാമ പഞ്ചായത്തിൽ ശുചിത്യോത്സവം ക്യാമ്പയിൻ നടത്തപ്പെട്ടു

Date:

തലപ്പലം: മാലിന്യ മുക്ത കേരളം കുട്ടികളിലൂടെ എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടി കുടുംബശ്രീ മിഷൻ ബാല സഭ കുട്ടികൾ വഴി നടത്തപ്പെടുന്ന ക്യാമ്പയിൻ ശുചിത്യോത്സവം തലപ്പലം ഗ്രാമ പഞ്ചായത്തിൽ നടത്തപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തിയതിന് ഒപ്പം തന്നെ അതാത് വാർഡ് മെമ്പർമാർ വാർഡ് തല ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ സി ഡി എസ് സാമൂഹിക വികസന ഉപസമിതി കൺവീനർ ശാന്തമ്മ ശിവൻ, വി ഇ ഓ അനു ചന്ദ്രൻ, എ ഡി എസ് ഭാരവാഹികൾ, ഹരിത കർമ സേന അംഗങ്ങൾ, ബാല സഭ കുട്ടികൾ എന്നിവർ പങ്കെടുത്തു. വാർഡ് തല പരിപാടിയിൽ അതാത് വാർഡ് മെമ്പർമാർ, സി ഡി എസ് മെമ്പർ, കുടുംബശ്രീ ചെയർ പേഴ്സൺ, എ ഡി എസ് സാമൂഹ്യ വികസന ഉപസമിതി കൺവീനർമാർ, ബാല സഭ രക്ഷാധികാരികൾ, ഹരിത കർമ സേന അംഗം, ബാല സഭ കുട്ടികൾ, അംഗനവാടി, ആശ വർക്കർമാർ മുതലായവർ പങ്കെടുത്തു.

പ്ലോ ഗിങ് മാരത്തോൺ എന്ന പേരിൽ ആണ് പ്രവർത്തനം ആരംഭിച്ചത്. മെയ് മുതൽ ഡിസംബർ മാസം വരെ നീണ്ടു നിൽ ക്കുന്ന ഈ ക്യാമ്പയിനിലൂടെ ശുചിത്വ സുന്ദര ഗ്രാമം എന്ന ആശയം ആണ് സർക്കാരും കുടുംബശ്രീ മിഷനും ലക്ഷ്യമിടുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത...

സമർപ്പണ ജീവിതത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടപ്പോൾ

പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിൽ 9 സിസ്റ്റേഴ്സ് തങ്ങളുടെ...

ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

ടു പാരാ സ്പെഷ്യല്‍ ഫോഴ്സിലെ രാകേഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്....

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം

 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു...