നീറ്റ് പരീക്ഷ ചോദ്യപേപ്പർ ക്രമക്കേടിൽ ഉറവിടം കണ്ടെത്താൻ സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു. യഥാർത്ഥ ചോദ്യപേപ്പർ ചോർന്നു എന്ന സംശയത്തെ തുടർന്നാണ് നീക്കം. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും
ആണ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്ഭവകേന്ദ്രമായി കേസ് അന്വേഷിച്ച രാജസ്ഥാൻ പൊലീസിന്റെ പ്രത്യേകസംഘം കരുതുന്നത്. നാസിക് സ്വദേശിയായ ശുഭം ഖൈർനാറിന് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചു എന്ന നിഗമനത്തിലാണ് സിബിഐ. ശുഭത്തിന് ചോദ്യപേപ്പർ നൽകിയ കേസിലെ ഉത്ഭവ
കേന്ദ്രം എന്ന് കരുതുന്ന ധനഞ്ജയ് ലോഖണ്ഡെ എന്ന 26 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ പൂനെ സ്വദേശി ഒരു യുവതിയെയും സിബിഐ പിടികൂടി. ഇവർക്ക് ലഭിച്ചത് യഥാർത്ഥ ചോദ്യപേപ്പർ ആണോ എന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.















