2026 ഏപ്രിൽ 07 മെയ് വ്യാഴം 1199 മേടം 24
വാർത്തകൾ
👉📰 രണ്ട് മാസത്തിലേറെയായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്.
👉📰 ടിവികെ നേതാവും നടനുമായ വിജയ്ക്ക് നൽകിയ പോലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു പോലീസ്. എന്നാൽ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പോലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്.
👉📰 പഞ്ചാബില്‍ രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്ഫോടനം അമൃത്സറിലും ജലന്ധറിലുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
👉📰 സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.വേനല്‍ മഴ ശക്തമാകും. മഴ ശക്തമാവുന്ന പശ്ചാത്തലത്തില്‍ പത്ത് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു
👉📰 പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിലാണ് സംഭവം.
👉📰 തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി സൂചന. ടിവികെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന.
👉📰 ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേരിനാണു മുൻതൂക്കം. 294 അംഗ നിയമസഭയിൽ ബിജെപിക്ക് 207 അംഗങ്ങളുണ്ട്.
👉📰 ജെഡി-യു അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് (45) ബിഹാറിൽ മന്ത്രിയാകും. ഇന്നു ബിഹാർ മന്ത്രിസഭാ വികസനം നടക്കും. ഏതാനും മാസം മുന്‍പാണ് നിഷാന്ത് ജെഡി-യുവിൽ ചേർന്നത്.
👉📰 എന്‍സിപിയുടെ എലത്തൂര്‍ സീറ്റിലെ തോല്‍വിയില്‍ പാര്‍ട്ടിയില്‍ കലാപം. ദേശീയ നേതൃത്വത്തെയും പിണറായി വിജയനെയും ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ തോല്‍വി വലിയൊരു വിഭാഗം ചര്‍ച്ചയാക്കുന്നത്. മറ്റിടങ്ങളില്‍ രാഷ്ട്രീയ കാറ്റ് പ്രതികൂലമായപ്പോള്‍ എലത്തൂരില്‍ സ്ഥാനാര്‍ഥിനിര്‍ണയമാണ് പാളിയതെന്നാണു നേതാക്കളില്‍ ഭൂരിഭാഗവും പറയുന്നത്.
👉📰 പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്നാണ് വിവരം.















