2026 ഏപ്രിൽ 05 മെയ് ചൊവ്വ 1199 മേടം 22
വാർത്തകൾ
👉📰 സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റെന്ന ചരിത്രത്തിലെ മികച്ച വിജയം നേടിയാണ് 10 വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.
👉📰 കേരളത്തിൽ യുഡിഎഫ് രൂപീകരിച്ച ശേഷമുള്ള ഉയർന്ന സീറ്റാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് സ്വതന്ത്രർ ഉൾപ്പെടെ 102 സീറ്റ് നേടി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയച്ചപ്പോൾ ചരിത്രത്താളിലേക്കു കൂടിയാണ് നടന്നുകയറ്റം.
👉📰 ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും തിളക്കമുണ്ടായില്ല. വോട്ടെണ്ണലിന്റെ ആദ്യ നാലു മണിക്കൂറുകള്‍ സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ചങ്കിടിപ്പേറ്റുന്ന തരത്തിലായിരുന്നു. 2016ൽ 36,905 ഉം 2021 ല്‍ 50,123 വോട്ടും ഭൂരിപക്ഷം നേടിയായിരുന്നു പിണറായി വിജയന് ധര്‍മടത്തുനിന്ന് ജയിച്ചത്. ഈ ഭൂരിപക്ഷമാണ് ഇത്തവണ 19,247ആയി കുറഞ്ഞത്.
👉📰 യുഡിഎഫ് തൂത്തുവാരിയത് അഞ്ച് ജില്ലകൾ. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ സീറ്റുകളും നേടിയാണ് യുഡിഎഫ് അപൂർവമായ നേട്ടം കരസ്ഥമാക്കിയത്
👉📰 കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ. 30 അംഗ നിയമസഭയിലെ കേവലഭൂരിപക്ഷമായ 16 സീറ്റുകളിൽ എൻഡിഎ വിജയമുറപ്പിച്ചു.
👉📰 നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതാ എംഎൽമാരാണ്. ഇക്കുറി മത്സരിച്ചത് നാൽപ്പത്തിയെട്ട് വനിതകളാണ്. ഏറ്റവും കൂടുതൽ വനിതകളെ മത്സരിപ്പിച്ചത് എൽഡിഎഫും എൻഡിഎയുമാണ്. പതിനെട്ട് വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് പന്ത്രണ്ട് സ്ഥാനാർഥികളെയും മത്സരത്തിലിറക്കി
👉📰ആലപ്പുഴ മണ്ഡലത്തിൽ കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് 21,015 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 81,065 വോട്ടുകൾ തോമസ് നേടിയപ്പോൾ സിറ്റിങ് എം.എ.ൽഎ പി.പി. ചിത്തരഞ്ജന് 60,050 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.പ്പുഴ മണ്ഡലത്തിൽ കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് 21,015 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 81,065 വോട്ടുകൾ തോമസ് നേടിയപ്പോൾ സിറ്റിങ് എം.എ.ൽഎ പി.പി. ചിത്തരഞ്ജന് 60,050 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
👉📰 യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ 14 ഇന നിർദേശങ്ങൾ തള്ളിയ അമേരിക്ക ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്തു. പ്രൊജക്ട് ഫ്രീഡം എന്ന പേരിലാണ് പുതിയ പദ്ധതി.
👉📰 പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യം ഭരണം നിലനിർത്തി. 30 അംഗ നിയമസഭയിൽ സഖ്യത്തിന് 16 സീറ്റുണ്ട്. എൻ. രംഗസ്വാമി അഞ്ചാം തവണ മുഖ്യമന്ത്രിയാകും. ബിജെപി നാലിടത്തു വിജയിച്ചു.
👉📰ആസാമിൽ തുടർച്ചയായ മൂന്നാം തവണ അധികാരത്തിലേറി ബിജെപി. 126 അംഗ നിയമസഭയിൽ ബിജെപി ഒറ്റയ്ക്ക് 82 സീറ്റ് നേടി. സഖ്യകക്ഷികളായ എജിപിയും ബിപിഎഫും പത്ത് സീറ്റ് വീതം നേടി. കോൺഗ്രസിന് 19 സീറ്റിലൊതുങ്ങിസാമിൽ തുടർച്ചയായ മൂന്നാം തവണ അധികാരത്തിലേറി ബിജെപി. 126 അംഗ നിയമസഭയിൽ ബിജെപി ഒറ്റയ്ക്ക് 82 സീറ്റ് നേടി. സഖ്യകക്ഷികളായ എജിപിയും ബിപിഎഫും പത്ത് സീറ്റ് വീതം നേടി. കോൺഗ്രസിന് 19 സീറ്റിലൊതുങ്ങി















