സുഡാനിൽ കുട്ടികളുടെ അവസ്ഥ അതിദയനീയം.
സുഡാനിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളിൽ കുട്ടികളുടെ അവസ്ഥ അതിദയനീയമായി തുടരുന്നു. കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനായി വിവിധ സന്നദ്ധസംഘടനകൾ രംഗത്തുണ്ടെങ്കിലും, കൊള്ളക്കാരുടെ അതിരൂക്ഷമായ മോഷണം, കുട്ടികൾക്കുവേണ്ടിയുള്ള സാധനങ്ങൾ പോലും മോഷ്ടിക്കപ്പെടുന്ന ധാർഷ്ട്യമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.ഡാർഫറിലെ സംഘടനയുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കുട്ടികളുടെ മെഡിക്കൽ സാമഗ്രികളും, റഫ്രിജറേറ്ററുകളും, ലാപ്‌ടോപ്പുകളും കാറുകളും കൊള്ളക്കാർ മോഷ്ടിച്ചു.തലസ്ഥാനമായ ഖാർത്തൂമിലാണ് തീവ്രമായ പോരാട്ടം ഇപ്പോൾ അരങ്ങേറുന്നത്. സംഘട്ടനങ്ങളും, കുടിയിറക്കപ്പെടലും, കടുത്ത ദാരിദ്ര്യവും, പട്ടിണിയും, അടിസ്ഥാന സേവനങ്ങളുടെ അഭാവവും ജനജീവിതത്തെ പരിതാപകരമാക്കിയിരിക്കുന്നുവെന്നാണ്, ഐക്യരാഷ്ട്രസഭയുടെ കുട്ടികളെ സംരക്ഷിക്കുക സംഘടന പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision