നിക്കാരഗ്വ : കോസ്റ്റാറിക്കക്കാരായ രണ്ടു സന്യാസിനികളെ പുറത്താക്കി

Date:

മധ്യ അമേരിക്കൻ രാജ്യമായ നിക്കാരഗ്വൻ ഭരണകൂടം ഡൊമിനിക്കൻ സഭയിൽപ്പെട്ട രണ്ട് സന്യാസിനികളെ പുറത്താക്കുകയും സാൻ പെഡ്രോ ദി ലോവാഗോയിലെ ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം കണ്ടുകെട്ടുകയും ചെയ്തു.

മംഗളവാർത്താ  ഡൊമിനിക്കൻ സന്യാസിനി സഭയുടെ (Dominican Congregation of Annuniciation) കോസ്റ്റാറിക്കക്കാരായ  സന്യാസിനികളായ ഇസബെൽ, സിസിലിയ ബ്ലാങ്കോ കുബില്ലോ എന്നിവരെ നിക്കരാഗ്വയിൽ നിന്ന് ഏപ്രിൽ 12 ബുധനാഴ്ച പുറത്താക്കി. ലാ ഫൌണ്ടസിയോൺ കൊളേജോ സുസാന്നാ ലോപസ് കറാത്സോ വൃദ്ധസദനത്തിൽ ജോലി നോക്കുകയായിരുന്നു സന്യാസിനികൾ. 1958ൽ റിവാസ് ഹൗസിന്റെ ചുമതലയാണ് ഇതിനു മുമ്പ് ഈ സന്യാസിനികൾ വഹിച്ചിരുന്നത്.  ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കോസ്റ്റാറിക്കയിലെത്തിയത്.

ട്രാപ്പിസ്റ്റ് സന്യാസിനികളുടെ മഠം കണ്ടുകെട്ടി

ഏപ്രിൽ 11 ന്, നിക്കാരഗ്വൻ സർക്കാർ ചോണ്ടലെസിലെ സാൻ പെഡ്രോ ദി ലോവാഗോയിൽ സ്ഥിതിചെയ്യുന്ന ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം പിടിച്ചെടുക്കുകയും അത് നിക്കരാഗ്വ Institute of Agricultural technology ക്ക് കൈമാറുകയും ചെയ്തു. ഫെബ്രുവരി 24ന് മഠം വിട്ട അവർ പിറ്റേന്ന് പനാമയിലെത്തി. 2001 ജനുവരി 20 ന് അർജന്റീനയിൽ നിന്ന് നിക്കരാഗ്വയിലെത്തിയ ഈ സഭ കർശനമായി നിയമമനുഷ്ഠിക്കുന്ന സിസ്റ്റർഷ്യൻ സന്ന്യാസിനി സഭയിൽ ഉൾപ്പെട്ടതാണ്.

പുറത്താക്കലുകൾ

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ നിയമപരമായ പദവി ദേശീയ അസംബ്ലി റദ്ദാക്കിയതിനെത്തുടർന്ന് 2022 ജൂലൈയിൽ നിക്കരാഗ്വയിൽ നിന്ന്  അവരെ പുറത്താക്കി.

2022 ആഗസ്റ്റ് 19 മുതൽ വീട്ടുതടങ്കലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 9 മുതൽ 26 വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ട എസ്റ്റെലിയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററും മതഗൽപ രൂപതയുടെ മെത്രാനുമായ മോൺ. റൊളാന്റോ അൽവാരെസിന് വേണ്ടി പ്രാർത്ഥിച്ചതിന് വിശുദ്ധ വാരത്തിന്റെ തുടക്കത്തിൽ പനാമയിലെ ക്ലാരേഷ്യൻ മിഷനറി ഫാ. ഡൊണാസിയാനോ അലർക്കോണിനെയും ഭരണകൂടം പുറത്താക്കി. പ്രസിഡന്റ് ഒർട്ടേഗ നോയമ്പുകാലത്തെ പരമ്പരാഗത പൊതുപരിപാടികൾ നിരോധിച്ചതിനെ തുടർന്ന് കത്തോലിക്കാ സമൂഹത്തിന് വിശുദ്ധ വാരം വിഷമം പിടിച്ചതായിരുന്നു. മൂവായിരത്തിലധികം പ്രദക്ഷിണങ്ങൾ രാജ്യത്ത് നിരോധിക്കുകയും ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...