വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ കര്‍ദ്ദിനാളുമാര്‍ മുതല്‍ വിശ്വാസികള്‍ വരെയുള്ള എല്ലാവരെയും സാക്ഷിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ 10 ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കി. തിരുപ്പട്ടം സ്വീകരിച്ചവരില്‍ 8 പേരും മാര്‍പാപ്പ രൂപതാധ്യക്ഷനായ റോം രൂപതാംഗങ്ങളാണ്. ഫാ. ഗുഗ്ലിയേൽമോ ലാപ്പെന്ന,
ഫാ. ജോർജിയോ ലാറോസ, ഫാ. ജോസ് ഇമ്മാനുവേൽ നെൽമെ സബേറ്റ്, ഫാ. ജിയോവാനി ഇമാനുവേൽ നൻസിയാൻ്റെ സലാസർ, ഫാ. അൻ്റോണിയോ ഓർഡിൻ, ഫാ. യോർദാൻ കാമിലോ റാമോസ് മെഡിന, ഫാ. ഡാനി സിറിസ്‌റ്റിനോസ് മദീന, ഫാ. ഡാനി സിറിസ്‌റ്റിനോസ് എന്നിവരാണ് റോം രൂപതയ്ക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ചത്. മെക്സിക്കോയിൽ ജനിച്ച് ഇന്ത്യയിലെ മിയാവോ രൂപതയ്ക്കു വേണ്ടി ഫാ. അർമാൻഡോ റോവയും സൗദി അറേബ്യയിൽ ജനിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദി റിഡീമര്‍ സന്യാസ സമൂഹത്തിന് വേണ്ടി ഫാ. സെൽവിൻ പിന്റോയും ഇന്നലെ ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചു.
വൈദികരുടെ ദൗത്യം ഒഴിവാക്കലല്ല, സ്വാഗതം ചെയ്യുകയാണെന്ന് ഓർമ്മിക്കാനും സഭയുടെ വാതിലുകൾ തുറന്നിടുവാനും പാപ്പ ആഹ്വാനം ചെയ്തു. എക്കാലത്തേക്കാളും കൂടുതൽ, ജനങ്ങളും സഭയും തമ്മിലുള്ള ഒരു വിഭജനം കൂടുന്നതായി തോന്നുമ്പോൾ, വാതിൽ തുറന്നിടണമെന്നും ഈസ്റ്ററിന്റെ നാലാമത്തെ ഞായറാഴ്ച കൂടിയായ ഇന്നലെ ദിവ്യബലി മധ്യേയുള്ള തന്റെ പ്രസംഗത്തിൽ മാര്‍പാപ്പ പറഞ്ഞു.















