കാലടി: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂർ പുതു ഞായർ തിരുനാളിനു സമാപനമായി. പുതുഞായർ തിരുനാളിന്റെ പ്രധാന ദിനങ്ങളായിരുന്ന ശനിയാഴ്ചയും ഇന്നലെയും വൻ ഭക്തജന തിരക്കാണു കുരിശുമുടിയിൽ അനുഭവപ്പെട്ടത്. കടുത്ത ചൂടിനെ അവഗണിച്ചും വിശ്വാസികൾ കുരിശുമുടി കയറി.ഇന്നലെ പുലർച്ചെ മുതൽ പുതുഞായർ തിരുനാളിന്റെ തിരുക്കർമങ്ങൾ നടന്നു.
ഉച്ചകഴിഞ്ഞു മൂന്നിന് കുരിശുമുടിയിൽനിന്നും നേർച്ചയായി ലഭിച്ച പൊൻപണം തലച്ചുമടായി താഴത്തെ പള്ളിയിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടന്നു. പണമിറക്കാൻ നേർച്ച നേർന്ന നൂറുകണക്കിനു വിശ്വാസികൾ നേർച്ചപ്പണം നിറച്ച സഞ്ചിയും ചുമന്ന് താഴേക്കിറങ്ങി. ആറോടെ പൊൻപണം താഴത്തെ പള്ളിയിലെത്തിച്ചു. തുടർന്ന് ഫാ. ജോയ് കിളികുന്നേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. 21 മുതൽ 23 വരെ എട്ടാമിടം തിരുനാൾ ആഘോഷിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision