“അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും” (ലൂക്ക 1:50) എന്ന പ്രമേയത്തോടെ 2023 ജൂലൈ 23 ഞായറാഴ്‌ച വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ആഘോഷിക്കാൻ സഭ തയ്യാറെടുക്കുന്നു.
“അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും”(ലൂക്ക 1:50) എന്ന പ്രമേയത്തോടെ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശീ മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം 2023 ജൂലൈ 23 ഞായറാഴ്‌ച ആഘോഷിക്കാൻ സഭ തയ്യാറെടുക്കുന്നു.
ജൂലൈ 23 ഞായറാഴ്‌ച മുത്തശ്ശീ -മുത്തച്ഛന്മാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള മൂന്നാം ലോകദിനം ആഘോഷിക്കാൻ സഭ ഒരുങ്ങുകയാണെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററി വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചു. യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു ചേർന്ന് എല്ലാ വർഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് സഭ ഈ ദിനം ആചരിക്കുന്നത്. മുത്തശ്ശീ-മുത്തച്ഛന്മാരെ പലപ്പോഴും മറന്നു പോകാറുണ്ടെങ്കിലും “ജീവിതാനുഭവവും വിശ്വാസവും യുവജനങ്ങൾക്ക് പകർന്നു നൽകുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്” അവരെന്ന് വിശ്വസിക്കുന്നതിനാൽ 2021-ൽ ഫ്രാൻസിസ് പാപ്പയാണ് ഈ ദിനം സ്ഥാപിച്ചത്.
‘അവന്റെ കരുണ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ‘
2023 ആഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനവുമായുള്ള ബന്ധം പ്രകടിപ്പിക്കുന്ന “അവന്റെ കാരുണ്യം തലമുറകൾ തോറും” (ലൂക്ക 1:50) എന്ന വിഷയമാണ് ഫ്രാൻസിസ് പാപ്പാ ഈ വർഷത്തെ മുത്തശ്ശീ -മുത്തച്ഛന്മാർക്കും, പ്രായമായവർക്കും വേണ്ടിയുള്ള ആഗോള ദിനത്തിനായി തിരഞ്ഞെടുത്തത്. ലോക യുവജന ദിനത്തിന്റെ പ്രമേയം “മറിയം എഴുന്നേറ്റു, തിടുക്കത്തിൽ പോയി” (ലൂക്ക് 1:39) എന്നതാണ്. പ്രായമായ തന്റെ ചാർച്ചകാരി എലിസബത്തിനെ കാണുവാനായി പുറപ്പെടുന്ന യുവതിയായ മേരി, സ്ത്രോത്രഗീതത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നതാണീ വിഷയമെന്നും ചെറുപ്പക്കാരും മുതിർന്നവരും തമ്മിലുള്ള സഖ്യത്തിന്റെ ശക്തിയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും ഡിക്കാസ്റ്ററി വ്യക്തമാക്കി.
ആഗോള ദിനത്തിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകുമെന്നറിയിച്ച ഡിക്കാസിറ്റി ലോകമെമ്പാടുമുള്ള ഇടവകകളെയും രൂപതകളെയും സംഘടനകളെയും സഭാ സമൂഹങ്ങളെയും അവരവരുടെ അജപാലക പശ്ചാത്തലത്തിൽ ഈ ദിനം ആഘോഷിക്കാൻ ക്ഷണിക്കുകയു ചെയ്തു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision