ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ താൽക്കാലികമായി നിർത്തിവച്ചതായി ഇറ്റലി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് പ്രഖ്യാപനം നടത്തിയത്. മെലോനിയുടെ വലതുപക്ഷ സർക്കാർ ഇക്കാലം വരെ ഇസ്രയേലിന്റെ അടുത്ത സുഹൃത്തായിരുന്നു.
ലെബനോണിനെതിരെ നടത്തുന്ന ആക്രമണങ്ങളെ മെലോനി നിശിതമായി വിമർശിച്ചിരുന്നു. ലെബനോണിൽ സേവനം അനുഷ്ഠിക്കുന്ന യുഎന്നിലെ ഇറ്റാലിയൻ സൈനികർക്കു നേരെ കഴിഞ്ഞയാഴ്ച ഇസ്രയേൽ വെടിയുതിർക്കുകയും വാഹനത്തിന് കേടുവരുത്തുകയും ചെയ്തിരുന്നു.
മാർപാപ്പയ്‌ക്കെതിരെ ഡോണൾഡ് ട്രംപ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഇന്നലെ ജോർജിയ മെലോനി രംഗത്തുവന്നിരുന്നു.
















