റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
. അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. ദേവാലയത്തിലെത്തിയ ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിച്ചു. റോമിലെ ഏറ്റവും പ്രസിദ്ധമായ ഈ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്.
1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പയാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്. തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പയും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. നാനൂറു വർഷങ്ങൾക്കു ശേഷമാണ് ഒരു പാപ്പ സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന വിശേഷാല്‍ ചടങ്ങ് സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ നടന്നതെന്നതു ശ്രദ്ധേയമാണ്. സുവര്‍ണ്ണ റോസ് സമര്‍പ്പിക്കുന്ന ചടങ്ങിന് പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision