27th രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ദാർദൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് 8 ദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. 15 തീയേറ്ററുകളിലായാണ് ചലച്ചിത്ര പ്രദർശനങ്ങൾ.
