കേരള സഭയെയും ഭാരത സഭയെയും സമർപ്പിച്ച് 121 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രി.
ലോകരാഷ്ട്രങ്ങളിൽ നിന്ന് അനേകായിരങ്ങൾ ഒന്നിച്ച് ചേരുന്ന അഞ്ചു ദിനരാത്രങ്ങളില്‍ ജപമാലയും, കരുണകൊന്തയും തുടര്‍ച്ചയായി സമര്‍പ്പിക്കപ്പെടും. ഇന്ന് രാത്രി 9 മണിക്ക് സാഗര്‍ രൂപതയുടെ മുന്‍ അധ്യക്ഷനും ആത്മീയ പിതാവുമായ ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആത്മീയ ബിഷപ്പ് ആന്‍റണി ചിറയത്ത് ശുശ്രൂഷകള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുക്കൊണ്ട് പ്രാരംഭ പ്രാര്‍ത്ഥന നടത്തും. മാര്‍ച്ച് 3 രാത്രി 10 മണിയ്ക്കാണ് ശുശ്രൂഷകള്‍ക്ക് സമാപനമാകുക.
സഭയുടെ നിയോഗങ്ങൾക്ക് വേണ്ടി ദൈവകരുണയിൽ ശരണപ്പെട്ട് പ്രതികൂലതകളുടെ നടുവിൽ കർത്താവിന്റെ കരം വെളിപ്പെടുന്നതിന്, ഭാരതത്തിൽ ക്രൈസ്തവർ കടന്നുപോകുന്ന എല്ലാ പ്രതിസന്ധികളിലും സ്വർഗ്ഗീയ ഇടപെടലിനായി പ്രാര്‍ത്ഥനയജ്ഞത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ദിവിന മിസരികോർദിയാ മിനിസ്ട്രി നേതൃത്വം പ്രസ്താവിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision