ആദിമസഭയുടെ ചൈതന്യവും പ്രവർത്തന ശൈലിയും തിരികെ കൊണ്ടുവരണം- റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ

Date:

കൊരട്ടി: വല്ലൂരാൻ കുടുംബ സമിതിയുടെ വാർഷിക യോഗം തിരുമുടിക്കുന്നിൽ വല്ലൂരാൻ പൗലോസ് ഡേവീസിന്റെ വസതിയിൽ നടന്നു. തിരുമുടിക്കുന്ന് ദേവാലയത്തിൽ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് ഫാ. ദീപു വല്ലൂരാൻ സഹകാർമ്മികനായിരുന്നു.

തുടർന്ന് ഡേവീസിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ സമിതി പ്രസിഡന്റ് വി.കെ. ജോൺസൺ അധ്യക്ഷനായി. തൃശ്ശൂർ അതിരൂപത വികാരി ജനറൽ ഫാ. ജോസ്‌ വല്ലൂരാൻ യോഗം ഉദ്ഘാടനം ചെയ്തു. വല്ലൂരാൻ കുടുംബത്തിലെ ഏറ്റവും പ്രായംചെന്ന ഫാ. അഗസ്റ്റിൻ വല്ലൂരാൻ സീനിയറിനേയും സിസ്റ്റർ സാബ സി.എം.സി.യേയും പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റൊ നൽകുകയും ചെയ്തു. റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ അനുഗ്രഹ പ്രഭാഷണം നടത്തുകയും സമിതിയുടെ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്യുകയും ചെയ്തു. ആദിമസഭയുടെ ചൈതന്യവും പ്രവർത്തനശൈലിയും കുടുംബ കൂട്ടായ്മകളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി, ഫാ. ദീപു വല്ലൂരാൻ, സിസ്റ്റർ കോൺസലാത്ത, വി.പി.അഗസ്റ്റിൻ, വി.വി.ജോൺസൺ, റിജൊജോർജ്, മാർട്ടിൻപോൾ, വി.പി. പോൾ, വി.എം.ഡേവീസ്, വി.പി.ഡേവീസ് തുടങ്ങിയവർ പ്രസംഗിച്ചു. നവദമ്പതികളേയും പ്രായംചെന്ന ദമ്പതികളേയും യോഗത്തിൽ ആദരിച്ചു. എസ്. എസ്. എൽ.സി.ക്കും പ്ലസ്ടുവിനും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകി. ഉച്ച ഭക്ഷണത്തിനുശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related