കേരളത്തിലെ ആരോഗ്യ മേഖല പരാജയമെന്ന് പി വി അൻവർ. പതിനായിരക്കണക്കിന് സർജറി മുടങ്ങി കിടക്കുന്നു. ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് കോടികൾ കൊടുക്കാനുണ്ട്. സമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ PWD,ടൂറിസം എന്നിവക്ക് മാത്രമാണ് ഫണ്ട് നൽകുന്നത്.
ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ മന്ത്രിയെ സൈഡ്ലൈൻ ചെയ്തു ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ വകുപ്പ് മന്ത്രിയെ ഒതുക്കി. സെക്രട്ടറി സജീവനാണ് കാര്യങ്ങൾ കൈകാര്യം
ചെയ്യുന്നത്. ആശുപത്രിക്ക് അകത്ത് നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ ആർക്കും കഴിയില്ല. അത്തരം നിയമം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ. എല്ലാ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും പ്രവർത്തിക്കില്ല.














