ഓസ്ട്രേലിയയിലെ സിഡ്നിയിലെ സെൻ്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ മഴയെ അവഗണിച്ച് കുട്ടികളും പുരുഷന്മാരും ജപമാല ചൊല്ലുന്ന വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു
. ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 33 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നനഞ്ഞ നടപ്പാതയ്ക്ക് മുകളിലൂടെ കുനിഞ്ഞ് നിൽക്കുന്ന പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. ശക്തമായ മഴയ്ക്കു നടുവിലും മുട്ടുകള്‍ കുത്തിയും കരങ്ങള്‍ കൂപ്പിയും പുരുഷന്മാര്‍ ജപമാല ചൊല്ലുന്നുണ്ട്. ഇതില്‍ തീക്ഷ്തയോടെ കുട്ടികളും ഭാഗഭാക്കാകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത.
‘മാക്‌സിമസ് മെൻസ് മിനിസ്ട്രി’യിൽ നിന്നുള്ള ഐവിക കോവാകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ഒട്ടും പ്രതീക്ഷിക്കാതെ വൈറലാകുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. എന്റെ ഐഫോണിൽ നിമിഷനേരംകൊണ്ട് ഷൂട്ട് ചെയ്തതാണ്. മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ 20 സെക്കൻഡ് മാത്രം ദൈര്‍ഖ്യമുള്ള ദൃശ്യം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ, ഫേസ്ബുക്കിൽ 2.4 ദശലക്ഷം പേരാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിൽ തുടക്കത്തില്‍ 500,000 കാഴ്ചക്കാരാണ് ഉണ്ടായിരിന്നത്. ഇത് ഇപ്പോഴും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെന്ന് ഐവിക പറയുന്നു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision