ഇന്ന് ലോക വിവേചന രഹിത ദിനം

Date:

നിറം, രൂപം, ഭാഷ, സംസ്‌കാരം തുടങ്ങിയവയിലെ വൈവിധ്യം നിലനിൽക്കുമ്പോഴും അന്തസ്സോടെ ജീവിക്കാനുള്ള അര്‍ഹത എല്ലാ മനുഷ്യനുമുണ്ട് . ഈ സന്ദേശം പ്രചരിപ്പിക്കാനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്നിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകം വിവേചന രഹിത ദിനം ആചരിക്കുന്നത്. 21ാം നൂറ്റാണ്ടിലും വേര്‍തിരിവ് കൂടാതെ ലഭ്യമാകേണ്ട ജീവിത സാഹചര്യങ്ങള്‍ക്കായി സമൂഹത്തില്‍ പോരാട്ടങ്ങള്‍ നടന്നുവരികയാണ്. ഇവിടെയാണ് വിവേചന രഹിത ദിനാചരണത്തിന്റെ പ്രധാന്യം. സ്ത്രീകള്‍, പെണ്‍മക്കള്‍, കുഞ്ഞുങ്ങള്‍, എയ്ഡ്‌സ് രോഗികള്‍, ഭിന്നലിംഗക്കാര്‍ അങ്ങനെ നീളുന്നു വേര്‍തിരിവ് അനുഭവിക്കുന്നവരുടെ പട്ടിക. ഇതിന്റെ അവസാനകണ്ണിയായി പറയാവുന്നത് സമ്പന്ന-ദരിദ്ര്യ രാജ്യങ്ങളിലെ കൊവിഡ് വാക്‌സിന്‍ വിതരണ വിവേചനമാണ്.

     വിവേചന രഹിത ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 2013 ഡിസംബറില്‍ ലോക എയ്ഡ്‌സ് ദിനത്തിലാണ്. അന്നാണ് യുഎന്‍ എയ്ഡ്സ് ഡയറക്ടര്‍ മൈക്കല്‍ സിഡിബെ, എയ്ഡ്‌സ്- എച്ച്‌ഐവി രോഗികള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ ലോകത്തോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഗണിച്ച യുഎന്‍, തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 27ന് ചൈനയിലെ ബീജിങില്‍ നടന്ന ചടങ്ങില്‍ മൈക്കല്‍ സിഡിബെയെ തന്നെ ഉദ്ഘാടകനാക്കി ലോക വിവേചന രഹിത ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. എല്ലാ വര്‍ഷവും മാര്‍ച്ച് 1 വിവേചന രഹിത ദിനമായി ആചരിക്കാനുള്ള ആഹ്വാനവും അന്നുണ്ടായി. എയ്ഡ്‌സ്, എച്ച് ഐവി രോഗികള്‍ക്ക് പുറമേ സമൂഹത്തിലെ എല്ലാ തരത്തിലുള്ള വേര്‍തിരിവുകളും ഇല്ലായ്മ ചെയ്യുക എന്ന പൊതുലക്ഷ്യമാണ് ദിനാചരണത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്....

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം....

അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക

അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല നിലപാട് വ്യക്തമാക്കി...

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്തിൽ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടി...