സൂറിക് : പ്രകടനങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിൽ Z ചിഹ്‌നം പ്രദർശിപ്പിക്കുന്നതിനാണ് ജർമനിയിൽ വിലക്ക്. ലംഘിക്കുന്നവർക്ക്, റഷ്യൻ ആക്രമണത്തോടുള്ള അനുഭാവമായി കണ്ട് മൂന്ന് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.
വെറുക്കപ്പെട്ട ചിഹ്നമായി Z യൂറോപ്പിൽ മാറുന്നു. പൊതുസ്ഥലങ്ങളിൽ Z ചിഹ്നം പ്രദർശിപ്പിക്കുന്നതിന് ജർമൻ സംസ്ഥാനങ്ങളായ നിതർസാഹ്സനും ബയണും നിരോധനം ഏർപ്പെടുത്തിയപ്പോൾ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സൂറിക് ഇൻഷുറൻസ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും കമ്പനി ലോഗോ Z നീക്കം ചെയ്‌തു. നാത്‌സി പ്രതീകമായ ‘സ്വസ്തിക്കി’നോട് എന്നതു പോലെയാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ Zനോടും വെറുപ്പ് പടരുന്നത്.