യുവജനത്തെ സുവിശേഷപ്രഘോഷണത്തിന്റെ പാതയിലേക്ക് നയിക്കണം

spot_img

Date:

തങ്ങളുടെ സ്ഥാപകയായ വിശുദ്ധ ജസ്റ്റിൻ ജുസ്തീനോ) മരിയ റുസോളില്ലോയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, വൊക്കേഷനിസ്റ്റുകൾ എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസിന്റെ 2000 ത്തോളം പേർ ഫ്രാൻസിസ് പാപ്പായുമായി തിങ്കളാഴ്ച വത്തിക്കാനിൽ കൂടികാഴ്ച നടത്തി.

“പൗരോഹിത്യത്തിലേക്കും സന്യാസജീവിതത്തിലേക്കും, പ്രത്യേകിച്ച് അടിച്ചമർത്തപ്പെട്ട വിഭാഗത്തിലുള്ളവരെ തിരിച്ചറിയുകയും അവരുടെ ദൈവവിളി പരിപോഷിപ്പിക്കുകയും ചെയ്യുക” എന്ന ഉദ്ദേശൃത്തോടെ 1920-ൽ ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥാപിതമായതാണ് Society of Divine Vocations. ഇപ്പോൾ ഇറ്റലി, ബ്രസീൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അർജന്റീന, നൈജീരിയ, ഫിലിപ്പൈൻസ്, ഇന്ത്യ, മദഗാസ്കർ, കൊളംബിയ, ഇക്വഡോർ, ഇന്തോനേഷ്യ, യുണൈറ്റഡ് കിംഗ്ഡം, ചിലി എന്നിവിടങ്ങളിൽ വ്യാപിച്ചിരിക്കുന്നു.

വിശുദ്ധ പോൾ ആറാമൻ ഹാളിൽ 2,000-ത്തോളം വരുന്ന സഭാംഗങ്ങളെ  ഇന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ വിശുദ്ധ ജസ്റ്റിന്റെ പൈതൃകത്തെ കുറിച്ചും പ്രത്യേകമായി പൗരോഹിത്യവും, സന്യസ്തപരമായ ദൈവവിളികൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെ കുറിച്ച് പ്രതിഫലിപ്പിക്കാനുള്ള അവസരമാണ് ഈ വാർഷികം പ്രദാനം ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു.

സഭയിൽ ദൈവവിളികൾ വർദ്ധിപ്പിക്കുകയും ശുശ്രൂഷകരായി സമർപ്പിത ജീവിതത്തിൽ ചേരാനും ആഗ്രഹിക്കുന്ന യുവജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1912ൽ ആരംഭിച്ച ഈ സമൂഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥന, പ്രഘോഷണം, പ്രേഷിതത്വം എന്നീ വിഷയങ്ങളിലെ തന്റെ  കാഴ്ചപ്പാടുകൾ പങ്കുവെച്ചു. നമ്മുടെ എല്ലാ കർമ്മങ്ങളുടെയും, അപ്പോസ്തോല പ്രവർത്തനങ്ങളുടെയും ഉറവിടം പ്രാർത്ഥനയായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. നമ്മുടെ പ്രാർത്ഥനകളിൽ ദൈവം നമ്മെ രൂപാന്തരപ്പെടുത്തുകയും പിതാവിന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നവരായി നമ്മെ മാറ്റുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മുടെ ജീവിതത്തിൽ സന്തോഷത്തെ കണ്ടെത്തുന്ന യുവജനങ്ങൾ അത്തരം ഒരു ജീവിതത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന് പ്രാർത്ഥനയുടെ പ്രാധാന്യം നാമോരോരുത്തരും തിരിച്ചറിയണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. ദൈവസാന്നിധ്യം എന്ന ബോധ്യത്തിന് മങ്ങലേൽക്കുകയും വിശ്വാസം ദുർബലമാകുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് തങ്ങളുടെ വഴിയെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും ആശയകുഴപ്പമുള്ളതിനാൽ അവരെ സുവിശേഷവൽക്കരണത്തിന്റെ വഴിയിൽ നയിക്കേണ്ടതിന്റെ ആവശ്യകതയും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

വിശുദ്ധ ജസ്റ്റി൯ ആരംഭിച്ച ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന ഈ സഭയിലെ അംഗങ്ങളെ അദ്ദേഹത്തെപ്പോലെ ഒരു മിഷണറിയായി പ്രവർത്തിക്കാനും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും യുവജനങ്ങളുമായി സുവിശേഷത്തിന്റെ  സന്തോഷം പങ്കിടാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related