പാകിസ്താന് വേണ്ടി ചാരപ്രവർത്തി നടത്തിയിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകൾ തന്നെ. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി
അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ ജ്യോതി യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ഇയാളെ ചാരപ്രവർത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കുകയും ചെയ്തതാണ്. യൂട്യൂബ് ചാനലിൻറെ ഭാഗമായി കേരളത്തിലടക്കം ജ്യോതി എത്തിയിരുന്നു.













