ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട. ഹിന്ദു വിഭാഗത്തിൽപെട്ട യുവാവിനെ കൊലപ്പെടുത്തി. റാണ പ്രതാപ് ബൈരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ജെസോർ ജില്ലയിൽ ആണ് സംഭവം. കപാലിയ ബസാറിൽ വച്ചു അക്രമികൾ വെടിവെച്ചു കോലപ്പെടുത്തുകയായിരുന്നു. മൂന്ന് ആഴ്ച്ചയ്ക്കിടെ കൊല്ലപ്പെടുന്ന 5 മത്തെ ന്യൂന പക്ഷ വിഭാഗക്കാരനാണ് ബൈരാഗി.
മൂന്നാഴ്ചയ്ക്കുള്ളിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അഞ്ചാമത്തെ അക്രമ സംഭവമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് ഗുരുതരമായ ആശങ്ക ഉയർത്തുന്നു.













