ലിസ്ബണിൽ നടന്ന ലോകായുവജനദിനാഘോഷങ്ങളിൽ സന്നദ്ധസേവനം നടത്തിയ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ഓഗസ്റ്റ് 6 ഞായറാഴ്‌ച വൈകുന്നേരം അനുവദിച്ച കൂടിക്കാഴ്ചയിൽ, അവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ലോകത്ത് സ്നേഹത്തിന്റെയും ഒരുമയുടെയും ചൈതന്യത്തിൽ സേവനം തുടരുവാനും, നന്മയിൽ മുന്നേറുവാനും ഏവരെയും ആഹ്വാനം ചെയ്തു.
പ്രിയ സ്നേഹിതരെ, ശുഭദിനം, നന്ദി എന്ന അഭിവാദ്യത്തോടെയാണ് ലോകായുവജനദിനത്തിൽ സന്നദ്ധസേവനപ്രവർത്തനം നടത്തിയ യുവജനങ്ങളെ പാപ്പാ അഭിസംബോധന ചെയ്തത്. ലിസ്ബൺ പാത്രിയർക്കീസ്, അഭിവന്ദ്യ അഗ്വിയാർ, സന്നദ്ധസേവകർ തുടങ്ങിയവർ നന്നായി അധ്വാനിച്ചെന്നും, അങ്ങനെ ഈ ദിനങ്ങൾ അവിസ്മരണീയങ്ങളാക്കി മാറ്റുവാൻ നിങ്ങൾക്ക് സാധിച്ചുവെന്നും പാപ്പാ പറഞ്ഞു. മാസങ്ങളോളം, മറ്റുള്ളവരുടെ മുന്നിൽ കാണിക്കുക എന്ന ലക്ഷ്യമില്ലാതെ, നിങ്ങൾ അധ്വാനിച്ചു. “യേശു ഞങ്ങളെ ഒറ്റയ്ക്കാക്കി വിടുന്നില്ല, ഞങ്ങൾ സ്നേഹിക്കുന്നതിന് അറുതിവരുത്തില്ല” എന്ന് ഇവിടെ ഒരുമിച്ച് കൂടി പാടാൻ അതുകൊണ്ടാണ് നമുക്ക് സാധിച്ചത്. മാത്രവുമല്ല, എങ്ങനെയാണ് ഒരു ടീമായി പ്രവർത്തിക്കുക എന്നതിന് മാതൃകകൂടിയാണ് നിങ്ങൾ നൽകിയത്. എന്നാൽ നിങ്ങളുടേത് ഒരു ജോലി എന്നതിനേക്കാൾ ഒരു സേവനമായിരുന്നു, അതിന് നന്ദി എന്ന് പാപ്പാ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision