ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് പുതുതലമുറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. ബഹിരാകാശ മേഖല സ്വകാര്യ മേഖലക്കായി തുറന്ന് കൊടുത്തശേഷം രാജ്യത്തെ യുവജനത ഈ അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രൊപ്പൽഷൻ സംവിധാനങ്ങൾ, കോമ്പോസിറ്റ് മെറ്റീരിയലുകൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യൻ യുവത്വം പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കന്നു. ഏതാനും വർഷം മുൻപ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മേഖലകളിലാണ് അവർ ഇന്ന് പ്രവർത്തിക്കുന്നത്.
പരിമിതമായ വിഭവങ്ങളിൽ നിന്നാണ് ഇന്ത്യ ബഹിരാകാശ യാത്ര ആരംഭിച്ചതെങ്കിലും ദൃഢനിശ്ചയം കൊണ്ട് ആഗോള തലത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.














