നേപ്പാളിൽ ഭണകൂടത്തിനെതിരെ യുവാക്കളുടെ വൻ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ്. 9 പേർ കൊല്ലപ്പെട്ടു . നിരവധിപേർക്ക് പരുക്കേറ്റു.
രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയുമാണ് എതിരെയാണ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിനടുത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കാഠ്മണ്ഡുവിലെ മൈതിഘറിൽ രാവിലെ ഒമ്പതു മണി മുതലാണ് യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം.













