യു​വ​ജ​ന​നേ​തൃ​ത്വം സ​ഭ​യു​ടെ ശ​ക്തി: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴത്ത്

Date:

തൃ​ശൂ​ർ: യു​വ​ജ​ന​നേ​തൃ​ത്വം സ​ഭ​യു​ടെ ശ​ക്തി​യെ​ന്ന് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ്ത്ത്.

യു​വ​ജ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ അ​തി​രൂ​പ​ത കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11-ാം ക്ലാ​സ് മു​ത​ൽ എ​സി​സി വ​രെ​യു​ള്ള വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി ലീ​ഡേ​ഴ്സി​ന്‍റെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ഡ്രൂ​സ് താ​ഴ​ത്ത്.

തീ​ക്ഷ്ണ​ത​യി​ൽ മാ​ന്ദ്യം കൂ​ടാ​തെ ആ​ത്മാ​വി​ൽ ജ്വ​ലി​ക്കു​ന്ന​വ​രാ​യി ക​ർ​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കു​വി​ൻ (റോ​മോ: 12:11) എ​ന്ന ദൈ​വ​വ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്സ് മീ​റ്റ് 2013 സം​ഗ​മ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി ലീ​ഡേ​ഴ്സ് പ​ങ്കെ​ടു​ത്തു.

ഡി​ബി​സി​എ​ൽ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ലീ​ഡേ​ഴ്സ് സം​ഗ​മ​ത്തി​ൽ സി​എം​ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ജ​ന​റ​ൽ ഫോ​ർ​മേ​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജെ​റി​ൻ തു​രു​ത്തേ​ൽ സി​എം​ഐ, നെ​സ്റ്റ് ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ടി​ജോ മു​ള്ള​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​യി​ച്ചു. കെ​പി​സി​സി മെ​മ്പ​റും കെ​എ​സ്‌​യു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജീ​സ​സ് യൂ​ത്ത് അം​ഗം ആ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ അ​ച്ച​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ശു​ശ്രൂ​ഷ ടീ​മി​ലെ അം​ഗ​മാ​യ റി​നു തോ​മ​സ് ചെ​റു​പ്പ​ത്തി​ൽ ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ശ​രീ​രം മു​ഴു​വ​ൻ ത​ള​ർ​ന്നു പോ​യ സ​ഹ​ന​ത്തി​ലും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തെ​യും ക​രു​ത​ലി​നെ​യും കു​റി​ച്ചു പ്ര​സം​ഗി​ച്ചു. ദൈ​വ​വേ​ല ചെ​യ്യു​ന്ന മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ കൂ​ടി​യാ​യ ചി​യ്യാ​രം സ്വ​ദേ​ശി നി​ഖി​ൽ രാ​ജ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പാ​ന​ൽ ഷെ​യ​റിം​ഗും ഉ​ണ്ടാ​യി​രു​ന്നു.

തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സ​ർ​ജ​നു​മാ​യ ഡോ. ​മ​നു ജോ​ൺ​സ് ചൊ​വ്വ​ല്ലൂ​ർ പാ​ന​ൽ ഷെ​യ​റിം​ഗി​ന് നേ​തൃ​ത്വം ന​ല്കി. ഡി​ബി​സി​എ​ൽ​സി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ മു​രി​ങ്ങാ​ത്തേ​രി, കാ​റ്റ​ക്ക​റ്റി​ക്ക​ൽ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ വി.​കെ. ജോ​ർ​ജ്, ഷെ​റി​ൽ സി​ജോ എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​നു നേ​തൃ​ത്വം ന​ൽ​കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...