എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട
ഐവിൻ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിൻ അഞ്ച് പോലീസ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യാജപ്രചാരണം. ശബ്ദ സന്ദേശം ഗ്രൂപ്പിൽ ചർച്ചയായതോടെ ഡിലീറ്റ് ചെയ്തു.