തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി. റെയിൽവേ പോലീസ് എസ്.പി. ഷഹിൻ ഷായാണ് ഈ ഉത്തരവിട്ടത്.
ഷൊർണൂർ റെയിൽവേ സി.ഐ. രമേഷിനാണ് നിലവിൽ അന്വേഷണ ചുമതല. നേരത്തെ, തൃശ്ശൂർ റെയിൽവേ എസ്.ഐ. നൗഷാദിനായിരുന്നു സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്.
എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്.












