മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം: ഫ്രാൻസിസ് പാപ്പ പ്രമേയം പുറത്തിറക്കി

Date:

2025-ല്‍ നടക്കാനിരിക്കുന്ന മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം

. 2023- 2024 വർഷങ്ങളിലെ വ്യക്തിഗത സഭകളിൽ ആഘോഷിക്കുന്ന യുവജന സമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തു. മുപ്പത്തിയെട്ടാമത്‌ വ്യക്തിഗത സഭ യുവജനസംഗമം നടക്കുന്ന ഈ വര്‍ഷത്തെ പ്രമേയം റോമക്കാർക്ക് എഴുതപെട്ട ലേഖനം പന്ത്രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം തിരുവചനത്തെ കേന്ദ്രമാക്കി “പ്രത്യാശയിലുള്ള സന്തോഷം” എന്നതും, 2024 ലേത് “കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു” എന്ന റോമക്കാർക്ക് എഴുതപെട്ട ലേഖനം നാൽപ്പതാം അധ്യായം മുപ്പത്തിയൊന്നാം തിരുവചനവുമാണ്.

2021-ൽ ഫ്രാൻസിസ് പാപ്പ ക്രിസ്തു രാജന്റെ തിരുനാൾ ദിനം, ആഗോള യുവജനദിനമായി പ്രഖ്യാപിച്ചിരുന്നു. ഈ തിരുനാൾ ദിനത്തിലാണ് വ്യക്തിഗത സഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്. പരിശുദ്ധ സഭയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രയാസകരമായ സമയങ്ങളിൽ ലോകം മുഴുവനിലും പ്രത്യാശ പുനരുജ്ജീവിപ്പിക്കുവാൻ സന്തോഷത്തിന്റെ മിഷ്ണറിമാരായ യുവജനങ്ങൾക്ക് സാധിക്കുമെന്ന് അത്മായർക്കും, കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രസ്താവിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...