യുവജനങ്ങൾ യഥാർത്ഥ ശ്ലീഹായ്ക്കടുത്ത ശുശ്രൂഷകരായി മാറണം – മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

പാലാ: യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് SMYM സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷത്തിന്റെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

രൂപത പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി മിജോ ജോയി ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം നൽകി.രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും, കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും, പാലാ രൂപതാ വികാരി ജനറാൾ വെരി റവ. ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ, എസ്.എം.വൈ.എം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരി, എസ്.എം.വൈ.എം പാലാ രൂപത മുൻ ജോയിന്റ് ഡയറക്ടർ സി. ഷൈനി DST, പാലാ രൂപത മുൻ പ്രസിഡന്റ് ശ്രീ സാജു അലക്സ്, പാലാ രൂപത മുൻ ജനറൽ സെക്രട്ടറി റവ. ഫാ. ജോസഫ് ചിനോത്തുപറമ്പിൽ, പാലാ രൂപത മുൻ വൈസ് പ്രസിഡന്റ് ശ്രീമതി ജൂബിറ്റ് നിതിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും, പാലാ രൂപത മുൻകാല ഭാരവാഹികളെ ആദരിക്കുകയും, ജൂബിലി വർഷത്തിൽ ഭവന നിർമ്മാണത്തിന്റെ താക്കോൽ കൈമാറുകയും, തീം സോങ്ങിൽ പങ്കുകൊണ്ടവരെ ആദരിക്കുകയും, എമർജിങ് യൂണിറ്റുകൾക്കുള്ള ആദരവ് നൽകുകയും ചെയ്തു. രൂപത വൈസ് പ്രസിഡന്റ് ടിൻസി ബാബു യോഗത്തിന് നന്ദി അറിയിച്ചു. യുവജനപ്രസ്ഥാനത്തിന്റെ മുൻകാല ഡയറക്ടർമാർ ജോയിന്റ് ഡയറക്ടർമാർ, മുൻകാല ഭാരവാഹികളും,യൂണിറ്റ്, ഫൊറോനാ ഭാരവാഹികളും രണ്ടായിരത്തിലേറെ യുവജനങ്ങളും സമാപന സമ്മേളനത്തിൽ പങ്കുചേർന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...