മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി യങ്ങ് മെൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ

spot_img
spot_img

Date:

spot_img
spot_img

പാലാ:മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ശത്രുക്കൾ ആയിക്കാണുകയല്ല മറിച്ച്,, മയക്കുമരുന്നിനും എം.ഡി.എം.എ, കഞ്ചാവ് പോലുള്ളവ ഉപയോഗിച്ച് ജീവിതം നശിച്ചവർക്ക് ബോധവൽക്കരണവും,, എല്ലാം ഉപേക്ഷിച്ച് നല്ല ജീവിതം ആഗ്രഹിക്കുന്നവർക്ക്, കൗൺസിലിംഗ്, ചികിത്സ,ആവിശ്യം ഉള്ളവർക്ക് തൊഴിൽ, തുടങ്ങിയവ ഒക്കെ ചെയ്തു കൊടുക്കാൻ, തയ്യാർ ആയി ഒരു വ്യത്യസ്ത’ No ഡ്രഗ്സ് ‘ക്യാമ്പയിൻ നടത്തുകയാണ് കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ കേന്ദ്രീകരിച്ച്,, വളരാൻ വളർത്താൻ നാടിനൊപ്പം ഒരുമയോടെ എന്നുള്ള ആപ്ത വാക്യം ഉയർത്തിപ്പിടിക്കുന്ന YMCWA ക്ലബ്ബ്,അതിന്റെ ഭാഗം ആയി ഈ വരുന്ന മാർച്ച് 21ന് വെള്ളിയാഴ്ച വൈകിട്ട് ചേർപ്പുങ്കൽ കേന്ദ്രീകരിച്ച് ഒരു ജാഗ്രത സമിതി രൂപീകരിക്കുകയാണ്,

വൈകിട്ട് ഏഴിന് ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സമിതി രൂപീകരണത്തിലും പ്രവർത്തന ഉദ്ഘാടനത്തിലും ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കിടങ്ങൂർ, മുത്തോലി, കടപ്ലാമറ്റം, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട്‌മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,ചേർപ്പുങ്കൽ ഉൾപ്പെടുന്ന 8പഞ്ചാ യത്ത് മെമ്പർ മാർ,,വ്യാപാരി വ്യവസായി ഏകോപന സമിതി, റെസിഡൻസ് അസോസിയേഷൻ, ഫ്രണ്ട്‌സ് ക്ലബ്‌,മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ, എക്സൈസ്, പോലീസ് അധികാരികൾ, വിമുക്തി കോർഡിനേറ്റർ, സമൂഹത്തിലെ നാനാതുറയിലുള്ള ആളുകൾ, എല്ലാവരും ഇതിൽ പങ്കെടുക്കുന്നു. പത്രസമ്മേളനത്തിൽ സംസാരിച്ച YMCWA പ്രസിഡണ്ട്‌ ഷൈജു കോയിക്കൽ പറഞ്ഞു.കൃത്യമായ ബോധവത്കരണം ഉണ്ടെങ്കിൽ കുറെ അധികം ആളുകളെ രക്ഷിക്കാൻ ആവുമെന്നും,ചേർപ്പുങ്കലും സമീപ പ്രദേശങ്ങളിലും,, ഡ്രഗ്സ് ഉപയോഗവും വില്പനയും തടയുന്നതിനായി, അധികാരികൾക്ക് ഒപ്പം സഹകരിക്കുമെന്നുംഭാരവാഹികൾ അറിയിച്ചു.

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഭാത് എം.എസ് ,ദീപു പുതിയ വീട്ടിൽ ,ഷൈജു കോയിക്കൽ ,രാജേഷ് ബി എന്നിവർ പങ്കെടുത്തു.
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related