ഓരോ റൗണ്ടിലും കഠിന പരീക്ഷകള്‍
ഇതിനെ ട്രംപിന്റെ ബിഗ് ബോസെന്നോ ഹംഗര്‍ ഗെയിംസെന്നോ സ്‌ക്വിഡ് ഗെയിമെന്നോ വിളിക്കാം. സംഭവം ഒരു വന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്. ഹോസ്റ്റ് ചെയ്യുന്നത് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വകുപ്പായിരിക്കും. അത്യധികം ത്രില്ലിംഗായ പലവിധ റൗണ്ടുകളിലൂടെയാകും ഓരോ കണ്‍ടസ്റ്റന്റും കടന്നുപോകുക. പൊരുതിപ്പൊരുതി ഒടുവില്‍ അവശേഷിക്കുന്നവരുടെ കൈയിലേക്ക് ട്രംപ് സര്‍ക്കാര്‍ ഒരു വിശേഷപ്പെട്ട സമ്മാനം വച്ചുനീട്ടും. അത് മറ്റൊന്നുമല്ല അമേരിക്കന്‍ പൗരത്വമായിരിക്കും.