പാലാ : കേരള വനം സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള കർഷ യൂണിയൻ (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പ്രസ്തുത നിയമത്തിൽ പ്രാധാന്യം മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം പോരാടുന്ന കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയെ യോഗം അഭിനന്ദിച്ചു. . ഇത്തരം പ്രവർത്തനങ്ങളിൽ ശ്രീ ജോസ് കെ മാണിയുടെ ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു.നാടാകെ തരിശായി കിടക്കുന്ന ഏക്കർ കണക്ക് ഭൂമി പാട്ടത്തിനു കൃഷി ചെയ്യാൻ തയ്യാറുള്ള കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന് അന്നം നൽകുന്നത് കർഷകരാണ് എന്ന സത്യം ഭരണാധികാ രികൾ മറക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി.
നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളി അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ജോയ് നടയിൽ, നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, തോമസ് നീലിയറ, പ്രദീപ് ജോർജ്, ഷാജി കൊല്ലിത്തടം, അബ്രഹാം കോക്കാട്ട്, ജയ്സൺ ജോസഫ്, ജോസ് തോമസ് തെക്കേൽ, ടോമി ഇടയോടി, അബു മാത്യു, ദേവസ്യാച്ചൻ തെക്കേകരോട്ട്, രാജൻ കെ ആർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision