കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി (94) ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ടീച്ചർ, സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
മലയാള ചെറുകഥാ സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി.
പ്രശസ്ത സിനിമ ഫോട്ടോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണു, മുൻ കോട്ടയം എസ്. പി. എൻ. രാമചന്ദ്രൻ (ഐ.പി.എസ്.) എന്നിവർ മക്കളാണ്.
സരസ്വതി ടീച്ചറുടെ നിര്യാണം സാഹിത്യ-സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണ്. അദ്ധ്യാപിക എന്ന നിലയിൽ നിരവധി ശിഷ്യഗണങ്ങളുടെ സ്നേഹാദരങ്ങൾ അവർ നേടിയിട്ടുണ്ട്.














