ലിസ്ബണ്‍: മയക്കമരുന്ന്‍ കടത്തിയ കുറ്റത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പോര്‍ച്ചുഗലില്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിനായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പെഡ്രോ സില്‍വ എന്ന അന്‍പതുകാരന്‍ ശ്രദ്ധ നേടുന്നു.
ലോക യുവജനദിനത്തില്‍ വോളണ്ടിയറായി പങ്കെടുത്തുകൊണ്ട് ‘ബെലെം’ (ബെത്ലഹേം) എന്നറിയപ്പെടുന്ന അനുരജ്ഞന പാര്‍ക്കില്‍ കുമ്പസാര കൂടുകള്‍ സജ്ജീകരിക്കുന്നതില്‍ സഹായിക്കുകയാണ് താന്‍ മോചിതനായാല്‍ ആദ്യമായി ചെയ്യുന്ന കാര്യമെന്നു പെഡ്രോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് ജയിലില്‍വെച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ദൈവം എപ്പോഴും എന്റെ ഒപ്പം ഉണ്ടായിരുന്നെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു, ദൈവം നമ്മളെ ഉപേക്ഷിക്കുകയില്ല, അതിനാല്‍ നമുക്ക് പ്രതീക്ഷ കൈവിടുവാന്‍ കഴിയുകയില്ല” – പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ ആഹ്ളാദത്തോടെ പെഡ്രോ പറഞ്ഞു. പില്‍ക്കാലത്ത് ബെലെമിലെ ജെറോണിമോസ് ആശ്രമ ദേവാലയത്തില്‍വെച്ചാണ് പെഡ്രോ മാമോദീസ സ്വീകരിച്ചത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും പെഡ്രോക്ക് ദേവാലയവുമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. താനൊരു പ്രശ്നക്കാരനായിരുന്നുവെന്ന് സമ്മതിച്ച പെഡ്രോ, പ്രായപൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീനയിലെത്തിയ തനിക്ക് അന്ന് കര്‍ദ്ദിനാള്‍ ആയിരുന്ന ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision