ലോക യുവജന സമ്മേളനത്തിന് സീറോ മലബാർ സഭയുടെ യുവജന പ്രതിനിധികളും.

Date:

ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിൽ നിന്നും ആദ്യമായി ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു.

ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നും 16 പേരാണ് സമ്മേളനത്തിൽ പങ്കാളികളാവുക. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഡൽഹിയിൽ നിന്നും സമ്മേളന നഗരിയായ ലിസ്ബണിലേക്ക് യാത്ര ആരംഭിച്ചു.
മാർപാപ്പ വിളിച്ച ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി യുവജനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടിയായ ഡേയ്‌സ് ഇൻ ഡയോസിസ് പരിപാടിയിലും ഈ ടീം സംബന്ധിക്കുന്നുണ്ട്. പോർച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ രൂപതയിലാണ് എസ് എം വൈ എം ഈ പരിപാടിയിൽ പങ്കാളികളാവുന്നത്. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിക്ക് ശേഷം തീർത്ഥാടന കേന്ദ്രമായ ഫാത്തിമയും സന്ദർശിച്ചായിരിക്കുംസംഘം ആഗോള യുവജന സമ്മേളനത്തിനായി എത്തുക.എസ് എം വൈ എമ്മിന്റെ ആഗോള യുവജന സംഘമവും ഈ പരിപാടിയോടൊപ്പം ഒരുക്കിയിട്ടുണ്ട്

ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി പങ്കെടുക്കുന്ന വൈദീകരും യുവജനങ്ങളുമടങ്ങുന്ന സംഘത്തിന് എസ് എം വൈ എം ഗ്ലോബൽ ഡയറക്ടൽ റവ ഫാദർ ജേക്കബ് ചക്കാത്തറ, പ്രഥമ എസ് എം വൈ എം പ്രസിഡന്റ് ശ്രീ സിജോ അമ്പാട്ട് എന്നിവർ നേതൃത്വം കൊടുക്കും.

ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കുരിശിന്റെ വഴി, ജപമാല ,നൈറ്റ് വിജിൽ, തുറന്ന വേദിയിലുള്ള വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം കെടുക്കും

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....