ലോകം കടുത്ത ജലദൗർലഭ്യതാ പ്രതിസന്ധിയിലേക്ക്

Date:

ലോകത്തെ ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു.

അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ ലോകത്തെ അറുപത് ശതമാനം ജനങ്ങളും ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടേണ്ടിവന്നേക്കുമെന്ന്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതി പുതിയ ഒരു റിപ്പോർട്ട് പുറത്തുവിട്ടു. “അക്വഡക്റ്റ് 4.0: നിർണ്ണായകമായ പുതിയ ആഗോള ജല അപകട സൂചകങ്ങൾ” എന്ന പേരിൽ, വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI), ഓഗസ്റ്റ് 16-ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ലോകം നേരിടുവാൻ പോകുന്ന ജലപ്രതിസന്ധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

മുൻപില്ലാത്ത തരത്തിലുള്ള വലിയൊരു ജലപ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഈ പഠനങ്ങൾ പ്രകാരം, ലോകത്തെ ഏതാണ്ട് നാലിലൊന്ന് ജനങ്ങൾ അധിവസിക്കുന്ന ഏതാണ്ട് 25 രാജ്യങ്ങൾ നിലവിൽ ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ആഗോളതലത്തിൽ ഏതാണ്ട് നാനൂറ് കോടി ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ പകുതിയോളം പേർ, ഇപ്പോൾത്തന്നെ വർഷത്തിൽ ഏതാണ്ട് ഒരു മാസത്തോളം ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ രണ്ടായിരത്തി അൻപതോടെ ലോകജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനവും ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നേക്കും.

ലോകത്ത് വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ പരിപോഷണത്തിനും, അതിജീവനത്തിനുമുള്ള അടിസ്ഥാനവസ്തുവായ ജലത്തിന്റെ ദൗർലഭ്യത വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ, വൈദ്യുതി ഉത്പാദനം തുടങ്ങിയവയിലും ജലത്തിന്റെ ഉപയോഗത്തിന്റെ പ്രാധാന്യം വ്യക്തമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisio

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...